
വി. അബ്ദുറഹിമാൻ, ലയണൽ മെസി
തിരുവനന്തപുരം: അർജന്‍റീന ഫുട്ബോൾ ടീമും ഇതിഹാസ താരം ലയണൽ മെസിയും നവംബറിൽ കേരളത്തിലെത്തുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി. അബ്ദുറഹിമാൻ. അർജന്‍റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് താൻ ഇതുവരെ പറഞ്ഞിട്ടില്ലെന്നും മെസി നവംബറിൽ ഇന്ത‍്യയിലെത്തുന്നതിനാൽ ഈ സമയം അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെസി നവംബർ മാസത്തിൽ കേരളത്തിലെത്തുമെന്നാണ് സർക്കാരിനെ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടീമിന് ആവശ‍്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ ആവശ‍്യപ്പെട്ടിട്ടുള്ളതായും ആ രീതിയിൽ കാര‍്യങ്ങൾ മുന്നോട്ടു പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.