ശ്രീചിത്രയിലെ ശസ്ത്രക്രിയ മാറ്റിവച്ച സംഭവം; യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി

വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി യോഗം ചേർന്ന് മടങ്ങുന്നതിനിടയിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
Sree Chitra surgery postponed; Youth Congress holds protest march

ശ്രീചിത്രയിലെ ശസ്ത്രക്രിയ മാറ്റി വച്ച സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

Updated on

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ശസ്ത്രക്രിയ മുടങ്ങിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ഉപകരണങ്ങളുടെ കരാറുകൾ പുതുക്കാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങിയ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് സമരവുമായി രംഗത്തെത്തിയത്.

വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി യോഗം ചേർന്ന് മടങ്ങുന്നതിനിടയിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കേന്ദ്ര സർക്കാർ സ്ഥാപനമായതുക്കൊണ്ട് ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.

ജീവൻ രക്ഷിക്കുന്നതിനായി ഇരട്ടിയിലധികം തുക മുടക്കി മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികളെന്ന് പ്രവർത്തകർ പറഞ്ഞു.

ഡയറക്റ്ററെ കണ്ട് പരാതി നൽകണമെന്നും പ്രതിഷേധമറിയിക്കണമെന്നായിരുന്നു ആവശ്യം എന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com