
ശ്രീചിത്രയിലെ ശസ്ത്രക്രിയ മാറ്റി വച്ച സംഭവം; സുരേഷ് ഗോപി ഡയറക്‌റ്ററുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഉപകരണക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയക്രിയകൾ മാറ്റി വച്ച സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിങ്കളാഴ്ച ശ്രീചിത്ര ഡയറക്‌റ്ററുമായി കൂടിക്കാഴ്ച നടത്തും. ഉപകരണക്ഷാമത്തെ തുടർന്ന് ന്യൂറോ റേഡിയോളജി വിഭാഗത്തിലെ പത്തോളം പ്രധാന ശസ്ത്രക്രിയകളാണ് മാറ്റിയത്.
തിങ്കളാഴ്ച മുതൽ ശസ്ത്രക്രിയകൾ പൂർണമായും നിർത്തിവയ്ക്കുമെന്ന് ന്യൂറോ റേഡിയോളജി വിഭാഗം ആശുപത്രി അധികൃതർക്ക് കത്ത് നൽകിയിരുന്നു.
2023 നു ശേഷം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾക്ക് ടെൻഡർ നൽകാത്തതാണ് ശസ്ത്രക്രിയകൾ മുടങ്ങാൻ കാരണമായത്.
ചികിത്സ തടസപ്പെടാതിരിക്കാൻ സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് ഉപകരണങ്ങൾ വാങ്ങണമെന്ന ഡോക്റ്റർമാരുടെ നിലപാട് അധികാരികൾ അംഗീകരിച്ചിട്ടില്ല.