തിരുവനനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് വഴിയാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ വഴിയാത്രക്കാരന്‍റെ തലക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിൽ ശ്രീജിത്തിനെതിരെ വധ ശ്രമത്തിന് കേസെടുത്ത് കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന്‍റെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് 9 വർഷമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെ മെഗാ ഫോൺ വഴി മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ കേസിൽ അടുത്തിടെയായിരുന്നു അറസ്റ്റ് ചെയ്‌ത് വിട്ടയച്ചത്. അറസ്റ്റിന് പിന്നാലെ സമരപന്തൽ കോർപ്പറേഷൻ പൊളിച്ചു നീക്കുകയും ചെയ്തു.