

ഐപിഎസിന് വെട്ട്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മേയർ സ്ഥാനാർഥിയായി ബിജെപി ഉയർത്തി കാട്ടുന്ന മുൻ ഡിജിപി ശ്രീലേഖയുടെ ഐപിഎസ് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി. ആം ആദ്മി പാർട്ടി സ്ഥാനാർഥി ടി.എസ്.രശ്മി നൽകിയ പരാതിയെ തുടർന്നാണ് നടപടി.
സർവീസിൽ നിന്നും വിരമിച്ചിട്ടും ഐപിഎസ് എന്ന പദവി പേരിനൊപ്പം ചേർക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതേതുടർന്ന് ചില സ്ഥലങ്ങളിൽ വെച്ചിരുന്ന പോസ്റ്ററിലെ ശ്രീലേഖ ഐപിഎസ് എന്ന് എഴുതിയത് കമ്മീഷൻ മായ്ച്ചു. ഇതോടെ ബിജെപി പ്രവർത്തകർ രംഗത്തെത്തി പലയിടങ്ങളിലായി വെച്ചിരുന്ന പോസ്റ്ററുകളിൽ ശ്രീലേഖ റിട്ടേയർഡ് ഐപിഎസ് എന്നാക്കി മാറ്റി.