Sreelekha Mitra filed police complaint against Director Ranjith kochi police commissioner
Ranjith

ലൈംഗിക താൽപര്യത്തോടെ സ്പര്‍ശിച്ചു: രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി നൽകി ശ്രീലേഖ മിത്ര

കൊച്ചി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.
Published on

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പരാതി നൽകി ബം​ഗാളി നടി ശ്രീലേഖ മിത്ര. ലൈം​ഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ആരോപിച്ചാണ് ശ്രീലേഖ കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

കടവന്ത്രയിലെ ഫ്ളാറ്റിലാണ് സംഭവം നടന്നതെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖയുടെ പരാതിയിൽ പറയുന്നു. നേരത്തെ ശ്രീലേഖയുടെ പരാതിയിൽ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. രഞ്ജിത്ത് നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ശ്രീലേഖ പരാതി നല്‍കിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com