പ്രതിസന്ധി നേരിടാൻ 'അതിജീവിതന്' മനക്കരുത്ത് ഉണ്ടാകട്ടെ; രാഹുലിന് പരസ്യ പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

ലൈവിൽ പരാതിക്കാരിയെ ആക്ഷേപിക്കുന്ന പരാമർശവും ശ്രീനാദേവി നടത്തിയിട്ടുണ്ട്
Sreena Devi Kunjamma publicly supports Rahul Mamkootathil

ശ്രീനാദേവി കുഞ്ഞമ്മ

Updated on

ആലപ്പുഴ: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ, പ്രതിസന്ധിയെ നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ എന്ന് ശ്രീനാദേവി ഫെയ്സ് ബുക്ക് ലൈവിലൂടെ പറഞ്ഞു.

രാഹുലിനെതിരേ മാധ്യമങ്ങൾ ഇല്ലാ കഥകൾ മെനയുകയാണ്. സത്യത്തിനൊപ്പമാണ് നിൽക്കുന്നത്. അത് അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്നത് നീതിന്യായ കോടതി തീരുമാനിക്കട്ടെ എന്നും അവർ പ്രതികരിച്ചു. ലൈവിൽ പരാതിക്കാരിയെ ആക്ഷേപിക്കുന്ന പരാമർശവും ശ്രീനാ ദേവി നടത്തിയിട്ടുണ്ട്. കുടുംബ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കാത്തതിന്‍റെ പ്രശ്‌നം ആണിതെന്നും പരാതികളിൽ കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നാം പരാതിയിലും അസ്വാഭാവികതയുണ്ടെന്നും ശ്രീനാ ദേവി കുഞ്ഞമ്മ പറഞ്ഞു.

മൂന്നാം പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് പറയുന്നു, അതില്‍ വേദനയുണ്ട്. എന്നാല്‍ പീഡനത്തിന് ശേഷം പ്രതിക്ക് ചെരുപ്പ് വാങ്ങി നല്‍കുകയും ഫ്‌ളാറ്റ് വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു എന്നൊക്കെയുള്ള മൊഴികള്‍ കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നില്ലേ? കുടുംബം ഒരാള്‍ക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ട്. എന്നാല്‍ രണ്ടാള്‍ക്കും ഒരേ പരിഗണന ലഭിക്കുന്നില്ല. അതിജീവിതമാര്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതിനാലാകാം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സത്യം പുറത്തുവരുന്നത് വരെ രാഹുല്‍ ക്രൂശിക്കപ്പെടാന്‍ പാടില്ലെന്നും ശ്രീനാദേവി കുഞ്ഞമ്മ കൂട്ടിച്ചേര്‍ത്തു.

രാഹുൽ മാങ്കൂട്ടത്തിലുമായി യാതൊരു ബന്ധവും പാർട്ടിയ്ക്ക് ഇല്ലെന്ന് യുഡിഎഫ് നേത്യത്വം ആവർത്തിച്ചുപറയുമ്പോഴാണ് ജില്ലാ ജില്ലാ പഞ്ചായത്തംഗത്തിന്റെ പരസ്യപിന്തുണ ഉണ്ടായിരിക്കുന്നത്. ഇതിന് മുൻപും രാഹുലിനെ പിന്തുണച്ചുകൊണ്ട് ശ്രീനാ ദേവി രംഗത്തെത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com