

ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരു ചേർത്തെന്ന് പരാതി. പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചുകൊണ്ടാണ്.
എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്ന പരാതിക്കാരൻ വ്യക്തമാക്കുന്നു. പരാതിയിൽ നടപടിയുമായി അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നടപടി എടുത്തു. ശ്രീനാദേവി ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി.
കാർഡ് ഉടമ 2024 സെപ്റ്റംബർ മാസം പതിനെട്ടാം തീയതി മരണപ്പെട്ടിരുന്നു . നിലവിൽ ഈ മേൽവിലാസത്തിൽ താമസിക്കാരില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതുകൊണ്ടാണ് റേഷൻ കാർഡ് തന്നെ റദ്ദാക്കിയത്. അതേസമയം, വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു.