
കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നടപടിക്രമങ്ങൾക്കായി നടനെ വീണ്ടും വിളിച്ചു വരുത്തും. കേസിൽ നടന്മാരെ പ്രതിചേർക്കാനുള്ള തെളിവുകളില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
കേസിലെ പ്രതി തസ്ലിമയും ശ്രീനാഥ് ഭാസിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ കണ്ടെത്തിയിരുന്നു. ഇതിൽ ''കുഷ് വേണോ?'' എന്ന തസ്ലിമയുടെ ചോദ്യത്തിന് ''വെയിറ്റ്'' എന്നു മാത്രമാണ് ശ്രീനാഥ് ഭാസിയുടെ മറുപടി.
കുഷ്, ഗ്രീൻ എന്നീ കോഡ് വാക്കുകൾ ലഹരി മരുന്നുകൾക്ക് ഉപയോഗിച്ചുവരുന്നതാണ്.