"പ്രിയപ്പെട്ട ശ്രീനി സർ... ഒരു പാട് നല്ല ഓർമകൾ സമ്മാനിച്ചതിന് നന്ദി''; വൈകാരിക കുറിപ്പുമായി ഷിനോജ്

കഴിഞ്ഞ വിഷുക്കാലത്താണ് ശ്രീനിവാസന്‍ ചോറ്റാനിക്കരയില്‍ ഷിനോജിന് വീട് വച്ചു നല്‍കിയത്
sreenivasan driver shinoj payyoli an emotional note about sreenivasan

"പ്രിയപ്പെട്ട ശ്രീനി സർ... ഒരു പാട് നല്ല ഓർമകൾ സമ്മാനിച്ചതിന് നന്ദി''; വൈകാരിക കുറിപ്പുമായി ഷിനോജ്

Updated on

ഒട്ടേറെ സുഹൃത്തുക്കളും സ്നേഹബന്ധങ്ങളുമുള്ള ആളായിരുന്നു നടൻ ശ്രീനിവാസൻ. അദ്ദേഹത്തിന്‍റെ മരണ ശേഷം ദുഃഖം പങ്കിട്ടും നന്ദിപറഞ്ഞും ഒട്ടേറെ പ്രതികരണങ്ങളാണ് പുറത്തു വന്നത്. ഇപ്പോഴിതാ, അദ്ദേഹത്തിണെ ഡ്രൈവര്‍ ആയിരുന്ന ഷിനോജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

തന്നെ ചേർത്തു നിർത്തികയും വീട് സമ്മാനിക്കുകയും ചെയ്ത ശ്രീനിവാസന് നന്ദി പറഞ്ഞുകൊണ്ടാണ് ഷിനോജിന്‍റെ കുറിപ്പ്. എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവിശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുതെന്നും ഷിനോജ് കുറിച്ചു.

കഴിഞ്ഞ വിഷുക്കാലത്താണ് ശ്രീനിവാസന്‍ ചോറ്റാനിക്കരയില്‍ ഷിനോജിന് വീട് വച്ചു നല്‍കിയത്. ശ്രീനിവാസന്‍ ഓര്‍മകളിലേക്ക് മറയുമ്പോള്‍ ഷിനോജ് പങ്കുവച്ച വൈകാരിക കുറിപ്പും ശ്രദ്ധ നേടുകയാണ്.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

പ്രിയപ്പെട്ട ശ്രീനി സർ... ഒരുപാട് ഇഷ്ട്ടമായിരുന്നു സാറിന്‍റെ കൂടെയുള്ള യാത്രകൾ. ഇക്കാല മത്രയും ഒരു ഡ്രൈവർ ആയിട്ടല്ല സാറിന്‍റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ ഇന്നേവരെ എന്‍റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല.

ഷിനോജിനു എന്ത് ആവിശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാ മതി ജീവിതത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സർ ഇപ്പൊ കൂടെ ഇല്ല. ആവിശ്യങ്ങൾ ഒന്നും തന്നെ ഒരിക്കലും ഞാൻ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയിൽ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്.

എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം The gift of legend. സാറിനെ പൊന്ന് പോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാൻ കഴിയില്ല ചേച്ചിക്ക് സാറായിരുന്നു ലോകം. എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവിശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുതേ സർ. എന്നും ഓർമ്മിക്കാൻ ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com