ശ്രീനിവാസന് വിട ചൊല്ലാൻ കേരളം; സംസ്കാരം 10 മണിക്ക്
കൊച്ചി: മലയാള സിനിമയുടെ പ്രിയതാരം ശ്രീനിവാസന് വിട ചൊല്ലാൻ കേരളം. ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ രാവിലെ പത്തിനാണ് സംസ്കാരം നടക്കുക. ശനിയാഴ്ച രാവിലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.
ശ്രീനിവാസനെ ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. സിനിമ- രാഷ്ട്രീയരംഗത്തെ പ്രമുഖർ ശ്രീനിവാസന് അന്ത്യാജ്ഞലി അർപ്പിക്കാനായി എത്തി.
48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ ഇരുന്നൂറിലേറെ സിനിമകളുടെ ഭാഗമായി. 1976 ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. 1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനനം. നർമത്തിന് പുതിയ ഭാവം നൽകിയ സിനിമാ ലോകത്ത് തന്‍റേതായ ഇടം കുറിച്ച ആളാണ് ശ്രീനിവാസൻ. സാധാരണക്കാരന്‍റെ പ്രശ്നങ്ങൾ നർമത്തിന്‍റെ മേമ്പോടിയോടെ അവതരിപ്പിച്ചു.
നാടോടിക്കാറ്റ്, കിളിച്ചുണ്ടൻ മാമ്പഴം, തലയിണമന്ത്രം, ചിന്താവിഷ്ടമായ ശ്യാമള, സന്ദേശം തുടങ്ങിയ വ ശ്രീനിവാസന്‍റെ ഏക്കാലത്തേക്കും മികച്ച ചിത്രങ്ങളാണ്. 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി.