
ശ്രീനിവാസൻ
കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ അറുപത്തിയഞ്ചാം പ്രതിക്കെതിരായ കുറ്റപത്രം സമർപ്പിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഷംനാദ് ഇല്ലിക്കലിനെതിരായ കുറ്റപത്രമാണ് ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ചത്. മൂന്നു വർഷകാലം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞ ഏപ്രിലിലാണ് പിടികൂടിയത്.
പോപ്പുപലർ ഫ്രണ്ടിന്‍റെ സജീവ പ്രവർത്തകനായ ഷംനാദ് തീവ്രവാദ ആക്രണമണങ്ങൾക്കായി പരിശീലനം നേടിയിട്ടുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ വച്ചാണ് ആയുധ പരിശീലനം നേടിയതെന്നും 2047ൽ ഇസ്‌ലാമിക ഭരണം വരണമെന്നുള്ള അജൻഡയുടെ ഭാഗമായിട്ടാണ് പ്രതി പ്രവർത്തിച്ചിരുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു.
2022 ഏപ്രിൽ 16നായിരുന്നു പാലക്കാട്ടെ ആർഎസ്എസ് നേതാവായ ശ്രീനിവാസൻ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന സുബൈറിനെ കൊന്നതിനു പ്രതികാരമായിട്ടാണ് ശ്രീനിവാസനെ കൊന്നതെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.