ശ്രീറാം വെങ്കിട്ടരാമനെ മാറ്റി, നൂഹ് സപ്ലൈകോ സിഎംഡി

ആ​​രോ​​ഗ്യ കു​​ടും​​ബ​​ക്ഷേ​​മ വ​​കു​​പ്പ് ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ശി​​ഖ സു​​രേ​​ന്ദ്ര​​നെ​​യാ​​ണ് ടൂ​​റി​​സം ഡ​​യ​​റ​​ക്ട​​റു​​ടെ ഒ​​ഴി​​വി​​ലേ​​ക്ക് നി​​യ​​മി​​ച്ച​​ത്
ശ്രീറാം വെങ്കിട്ടരാമനെ മാറ്റി, നൂഹ് സപ്ലൈകോ സിഎംഡി
sreeram venkitaraman

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. സിവില്‍ സപ്ലൈസ് സിഎംഡി സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനെയും ടൂറിസം ഡയറക്ടര്‍ സ്ഥാനത്തുനിന്നു പി.ബി.നൂഹിനെയും മാറ്റി. ശ്രീറാം വെങ്കിട്ടരാമന് പകരം നൂഹിനെ സപ്ലൈകോ സിഎംഡിയാക്കി. ശ്രീറാമിനു പുതിയ നിയമനം നല്‍കിയിട്ടില്ല.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശിഖ സുരേന്ദ്രനെയാണ് ടൂറിസം ഡയറക്ടറുടെ ഒഴിവിലേക്ക് നിയമിച്ചത്. കെടിഡിസി മാനേജിങ് ഡയറക്ടറുടെ പൂര്‍ണ അധിക ചുമതലയും ശിഖ സുരേന്ദ്രന്‍ വഹിക്കും.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി എം.എസ്. മാധവിക്കുട്ടിയെ നിയമിച്ചു. സെര്‍ ഫോര്‍ കിന്യൂയിങ് എജ്യൂക്കേഷന്‍ ഡയറക്ടറുടെ പൂര്‍ണ അധിക ചുമതല കൂടി നല്‍കി.

കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്‍റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായ ഷാജി വി. നായര്‍ക്ക് വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ പൂര്‍ണ അധിക ചുമതല കൂടി നല്‍കി. ഫോര്‍ട്ട് കൊച്ചി സബ് കലക്റ്റര്‍ മീരയെ എറണാകുളം ജില്ലാ വികസന കമ്മിഷണറായും നിയമിച്ചു.

Trending

No stories found.

Latest News

No stories found.