പരീക്ഷാ മൂല്യനിർണയം തകൃതിയായി നടക്കുന്നു; എസ്എസ്എൽസി, ഹയർസെക്കണ്ടറി ഫലങ്ങൾ മേയ് മൂന്നാം വാരത്തോടെയെന്ന് മന്ത്രി

ആദ്യഘട്ടം ഈ ​മാ​സം 11ന് അവസാനിക്കും. രണ്ടാംഘട്ടം 21ന് ആരംഭിച്ച് 26ന് ​അവസാനിക്കും
sslc and higher secondary evaluation in progress

പരീക്ഷാ മൂല്യനിർണയം തകൃതിയായി നടക്കുന്നു; എസ്എസ്എൽസി, ഹയർസെക്കണ്ടറി ഫലങ്ങൾ മേയ് മൂന്നാം വാരത്തോടെയെന്ന് മന്ത്രി

file image

Updated on

തിരുവനന്തപുരം: എസ്എസ്എല്‍സി, എച്ച്എസ്എസ് പരീക്ഷാ മൂല്യനിർണയം 161 ക്യാം​പു​കളിൽ മുന്നേറുന്നു. ഈ വര്‍ഷത്തെ എസ്എസ്എല്‍സി/ റ്റിഎച്ച്എസ്എല്‍സി/ എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തുന്നതിനായി സ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃതമൂല്യനിര്‍ണയ ക്യാം​പുകളിലായി ഈ ​മാ​സം 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് പ്രവര്‍ത്തനം ക്രമീകരിച്ചിട്ടുള്ളത്.

ആദ്യഘട്ടം ഈ ​മാ​സം 11ന് അവസാനിക്കും. രണ്ടാംഘട്ടം 21ന് ആരംഭിച്ച് 26ന് ​അവസാനിക്കും. സംസ്ഥാനത്തെ എല്ലാ മൂല്യനിര്‍ണയ ക്യാം​പുകളിലുമായി 952 അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരെയും 8975 എക്സാമിനര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ക്യാം​പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 72 ക്യാം​പ് ഓ​​ഫിസര്‍മാര്‍, 72 ഡെപ്യൂട്ടി ക്യാം​പ് ഓഫിസര്‍മാര്‍ 216 ഓഫിസ് ജീവനക്കാർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. മൂല്യനിര്‍ണയത്തിനു ശേഷം ഓണ്‍ലൈന്‍ ആയി മാര്‍ക്ക് എന്‍ട്രി നടത്തുന്നതിന് 144 ഐറ്റി മാനെ​​ജര്‍മാരും 288 ഡേ​​റ്റ എന്‍ട്രി അധ്യാപകരും ഉള്‍പ്പെടെ ആകെ 720 പേരുടെ സേവനം ക്യാം​പുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഹയർസെക്കൻ​ഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം 57 വിവിധ വിഷയങ്ങൾക്ക് ആയി 24000 അധ്യാപകരെ നിയമിച്ച് 89 ക്യാം​പുകളിലായി പൂർത്തീകരിക്കും. മേ​യ് 10ന് അവസാനിപ്പി​​ക്കാ​​നുള്ള നടപടികളാണ് സ്വീകരി​​ച്ചി​രി​ക്കുന്നത്. ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ് ഉത്തരക്ക​​ടലാസുകളുടെ മൂല്യ​നിർണയമാണ് ആദ്യം നടത്തുന്നത്. ഇതു പൂർത്തിയാകുന്ന മുറയ്ക്ക് രണ്ടാം വർഷ ഉത്തര​​ക്കടലാസുകളുടെ മൂല്യ​നിർണയം നടത്തും. രണ്ടാം വർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം അവസാനിച്ച ശേഷം ഒന്നാം വർഷ മൂല്യനിർണയം ആരംഭി​​ക്കും. ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ് ഉത്തരക്ക​​ടലാസുകളുടെ എണ്ണം 6,69,726 ആണ്. രണ്ടാം വർഷ ഉത്തര​​ക്കടലാസുകളുടെ എണ്ണം 26,59,449 ആണ്. ഒന്നാം വർഷ ഉത്തരകടലാസുകളുടെ എണ്ണം 26,40,437 ആണ്. വിഎച്ച്എസ്ഇ പൊതുപരീക്ഷ മൂല്യനിർണ​യം സംസ്ഥാനത്തെ എ​ട്ട് ക്യാം​പു​കളിലായി നടക്കുന്നു. മൂല്യനിർണയത്തിനായി 2400ഓളം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.

മേയ് മൂന്നാം വാരത്തിനുള്ളിൽ എസ്എസ്എൽസി, ഹയർ സെക്കൻ​ഡ​​റി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെ​ന്നാ​ണ് പ്രതീക്ഷ​യെ​ന്ന് മന്ത്രി വി. ശിവൻകുട്ടി പ​റ​ഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com