
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി (sslc) പരീക്ഷാഫലം മെയ് 20 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭാസമന്ത്രി വി ശിവൻകുട്ടി. പ്ലസ് ടു ഫലം മെയ് 25 നും പുറത്തുവിടും. വേനൽ അവധിക്കുശേഷം ജൂൺ ഒന്നിനു തന്നെ സ്ക്കൂളുകൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. ഹയർ സെക്കണ്ടറിയിൽ 4,42,062 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
പാഠപുസ്തക തയ്യാറാക്കുന്നതിൽ 25 ലക്ഷം വിദ്യാർഥികൾ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യയിൽ തന്നെ ഇങ്ങനെ ഒന്ന് ആദ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാഠപുസ്തകം 2024ൽ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു. ക്ലാസ്സ് ടൈമിൽ കുട്ടികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കുന്ന രീതി അനുവദിക്കാൻ കഴിയില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.