
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷാ ഫലങ്ങൾ അടുത്തയാഴ്ച്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പത്താം ക്ലാസ് ഫലം മേയ് 20 നും ഹയർ സെക്കണ്ടറി ഫലം മേയ് 25 നും പ്രഖ്യാപിക്കും.
പത്താം ക്ലാസിൽ 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. ഹയർ സെക്കണ്ടറിയിൽ 4,42,062 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.