എസ്എസ്എൽസി ഫലം മേയ് എട്ടിന്, ഹയർസെക്കണ്ടറി 9 ന്

ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് എസ്എസ്എൽസി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്
sslc and higher secondary results publishing date announced
sslc and higher secondary results publishing date announced

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ മേയ് 8 ന് പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്കായിരിക്കും ഫലപ്രഖ്യാപനം. ഹയർസെക്കണ്ടറി, വിഎച്ച്എസ്സി ഫലം 9 നും പ്രഖ്യാപിക്കും.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും 77 ക്യാമ്പുകളിലായി പൂര്‍ത്തിയായിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com