''എസ്എസ്എൽസി, ഹയർസെക്കണ്ടറി മൂല്യനിർണയം ഏപ്രിൽ 3 മുതൽ''; മന്ത്രി വി. ശിവൻകുട്ടി

തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാതെ രീതിയിലാവും മൂല്യ നിർണയം നടക്കുക
Minister V Sivankutty
Minister V Sivankuttyfile

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യ നിർണയ തീയതി തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഏപ്രിൽ 3 മുതലാണ് മൂല്യ നിർണായ ക്യാംമ്പുകൾ ആരംഭിക്കുക.

70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ എസ്എസ്എൽസി പരീക്ഷാ മൂല്യ നിർണയത്തിൽ പങ്കെടുക്കും. ഹയർ സെക്കണ്ടറി മൂല്യ നിർണയം 77 ക്യാമ്പുകളിലായി 25,000 ത്തോളം അധ്യാപകരുടെ നേതൃത്വത്തിൽ നടക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ 8 ക്യാമ്പുകളിലായി 2,200 അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാതെ രീതിയിലാവും മൂല്യ നിർണയം നടക്കുക. മാര്‍ച്ച് 31 ഈസ്റ്റര്‍ ദിനത്തില്‍ മൂല്യനിര്‍ണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ക്ക് ഉണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.