ഗൾഫ് മേഖലയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിയേക്കും

സിബിഎസ്ഇ പരീക്ഷകളും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു
SSLC and Plus Two exams in the Gulf region may be postponed

ഗൾഫ് മേഖലയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിയേക്കും

Updated on

തിരുവനന്തപുരം: ഗൾഫ് മേഖലയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെയ്ക്കാൻ പരീക്ഷ കോർഡിനേറ്റർ ശുപാർശ ചെയ്തു. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. 5 ആം തീയതിയിലെ എസ്എസ്എൽസി പരീക്ഷയും 5,6,7 തീയതികളിലെ പ്ലസ്ടു പരീക്ഷകളും മാറ്റാനാണ് ആലോചന. ഗൾഫില്‌ പ്രത്യേക ചോദ്യപേപ്പർ വെച്ച് പരീക്ഷ നടത്താനാണ് ആലോചന.

പക്ഷേ കേരളത്തിൽ പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ല.സിബിഎസ്ഇ പരീക്ഷകളും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു. മാർച്ച് 2, തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസുകളിലെ ബോർഡ് പരീക്ഷകളാണ് മാറ്റിവെച്ചത്.

ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഖത്തർ, സൗദി. യുഎഇ എന്നി രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്കാണ് നിർദേശം ബാധമാവുക.

logo
Metro Vaartha
www.metrovaartha.com