എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്നു തുടക്കം

2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ഥികൾ ഇത്തവണ പരീക്ഷയെഴുതുന്നത്
SSLC  Exam
SSLC Examfile image

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷക്ക് ഇന്ന് തുടക്കം. ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് ഒന്ന് പരീക്ഷയാണ് ഇന്ന് നടക്കുന്നത്. രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷാ സമയം.

2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ഥികൾ ഇത്തവണ പരീക്ഷയെഴുതുന്നത്. കേരളത്തില്‍ 2955, ഗള്‍ഫ് മേഖലയില്‍ ഏഴ്, ലക്ഷദ്വീപില്‍ ഒമ്പത് എന്നിങ്ങനെയാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്ന കേന്ദ്രം പികെഎംഎംഎച്ച്എസ് എടരിക്കോടാണ്.

2,085 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഈ മാസം 25 വരെയാണ് പരീക്ഷ. ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ രണ്ടുഘട്ടങ്ങളിലായാണു മൂല്യനിര്‍ണയം.

മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും. എസ്എസ്എല്‍സി പരീക്ഷ സുഗമമായി നടത്തുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും മന്ത്രി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com