ഒന്നാം ക്ലാസ് പ്രവേശനം 5 വയസിൽ വേണമെന്നാണ് നിലപാട്; വി. ശിവൻകുട്ടി

എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും മന്ത്രി അറിയിച്ചു
ഒന്നാം ക്ലാസ് പ്രവേശനം 5 വയസിൽ വേണമെന്നാണ് നിലപാട്; വി. ശിവൻകുട്ടി
Updated on

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസിൽ വേണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും മന്ത്രി അറിയിച്ചു.

4,27105 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2971 പരീക്ഷ കേന്ദ്രങ്ങൾ, ഉത്തരക്കടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും 536 കുട്ടികൾ ഗൽഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹയർസെക്കൻഡറി തലത്തിൽ 414151 പേരും പ്ലസ്ടുവിൽ 441213 പേരും പരീക്ഷ എഴുതുന്നുണ്ട്. 27000 അധ്യാപകരെയാണ് പരീക്ഷ ഡ്യൂട്ടിക്കായി നിയമിച്ചിട്ടുള്ളത്. ഏപ്രിൽ ഒന്നിനാണ് മൂല്യനിർണയം. മെയ് രണ്ടാം ആഴ്ച ഫലം പ്രഖ്യാപിക്കുമെന്നും കാലാവസ്ഥ കണക്കിലെടുത്ത് സ്കൂളുകളിൽ ക്രമീകരണം വേണമെന്നും മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com