

ഇനി പരീക്ഷാക്കാലം; എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം
file image
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം. വ്യാഴാഴ്ച എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ നടക്കും. പ്ലസ് ടു പരീക്ഷകൾക്ക് ശനിയാഴ്ചയാവും തുടക്കമാവുക.
സംസ്ഥാനത്ത് 3,031 പരീക്ഷാ കേന്ദ്രങ്ങളിലായി 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തില്‍ 4,17,497 കുട്ടികള്‍ പത്താംക്ലാസ് പരീക്ഷ എഴുതും. 4,11,025 വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷയും 4,52,437 വിദ്യാര്‍ഥികള്‍ രണ്ടാംവര്‍ഷ പരീക്ഷയും എഴുതും. 34,122 വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതും.
എസ്എസ്എൽസി പരീക്ഷ രാവിലെ 9.30 മുതലും ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ ഉച്ചക്ക് ശേഷവുമാണ് നടക്കുന്നത്. എസ്എസ്എൽസി പരീക്ഷ മാർച്ച് 30നും ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ 28നും അവസാനിക്കുംഫലപ്രഖ്യാപനം മെയ് 22ന് നടത്തും.