പ്ലസ് വൺ പ്രവേശന അപേക്ഷകൾ ജൂൺ 2 മുതൽ; എസ്എസ്എൽസി സേ പരിക്ഷ ജൂൺ 7ന്

ജൂലൈ ആദ്യവാരം മുതൽ ക്ലാസുകൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പ്ലസ് വൺ പ്രവേശന അപേക്ഷകൾ ജൂൺ 2 മുതൽ; എസ്എസ്എൽസി സേ പരിക്ഷ ജൂൺ 7ന്

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി ജൂൺ 2 മുതൽ അപേക്ഷിക്കാം. കഴിഞ്ഞ വർഷത്തിലേതു പോലെ തന്നെ 5 ഘട്ടങ്ങളിലായി പ്രവേശന നടപടികൾ നടക്കും. ജൂലൈ ആദ്യവാരം മുതൽ ക്ലാസുകൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

അതേസമയം, എസ്‌എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) എന്നിവരുടെ സേ പരിക്ഷകൾ ജൂൺ 7ന് ആരംഭിക്കും. സേ പരിക്ഷകൾ 14 ന് അവസാനിക്കും.

കൂടുതൽ വിജ്ഞാപനങ്ങൾക്കായി https://thslcexam.kerala.gov.in, https://sslcexam.kerala.gov.in, https://ahslcexam.kerala.gov.in/, https://pareekshabhavan.kerala.gov.in/, https://sslcexam.kerala.gov.in/ എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

Trending

No stories found.

Latest News

No stories found.