60 വയസിന് മുകളിലുള്ള പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ വീതം നൽകും

ഇതിനായി സർക്കാർ 5.28 കോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു
ST above 60 years of age will be given Rs 1000 each as Onam gift

60 വയസിന് മുകളിലുള്ള പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ വീതം നൽകും

file image

Updated on

തിരുവനന്തപുരം: പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കേന്ദ്ര-സംസ്ഥാന സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻ ലഭിക്കുന്നവരൊഴികെയുള്ള അർഹരായ 52, 864 പട്ടികവർ‌ഗക്കാർക്കാണ് ആനുകൂല്യം നൽകുക. ഇതിനായി സർക്കാർ 5.28 കോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓണം ബോണസ് നൽകുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com