'റിപ്പോർട്ടർ കമ്പനിയെ സ്പോൺസറാക്കാനുള്ള തീരുമാനം മുൻ കായികമന്ത്രിയുടേത്'; മെസി തട്ടിപ്പിൽ സ്റ്റാഫംഗങ്ങൾ മൊഴി നൽകി

ടെണ്ടറില്ലാതെ സ്പോൺസറെ വയ്ക്കരുതെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും മന്ത്രി തന്നിഷ്ടം പോലെ പ്രവൃത്തിച്ചുവെന്നാണ് സ്റ്റാഫംഗങ്ങൾ എസ്ഐടിക്ക് നൽകിയ മൊഴി
staff members statement to sit against ex minister v. abdurahiman in messi controversy

വി. അബ്ദുറഹിമാൻ

Updated on

തിരുവനന്തപുരം: അർജന്‍റീന ദേശീയ ടീമിനെയും ഫുട്ബോൾ ഇതിഹാസം ല‍യണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തിനു മുന്നിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ തള്ളി സ്റ്റാഫ് അംഗങ്ങൾ.

ടെണ്ടറില്ലാതെ സ്പോൺസറെ വയ്ക്കരുതെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും മന്ത്രി തന്നിഷ്ടം പോലെ പ്രവൃത്തിച്ചുവെന്നും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സ്പോൺസറാക്കാനുള്ള തീരുമാനം മന്ത്രിയുടെതായിരുന്നുവെന്നും സ്റ്റാഫംഗങ്ങൾ പറയുന്നു.

അതേസമയം, ചട്ടലംഘനം ചൂണ്ടിക്കാണിച്ചിട്ടും അബ്ദുറഹിമാൻ തിരുത്തിയില്ലെന്നാണ് അഡീഷണൽ പിഎസ് ആയിരുന്ന ജി.ആർ. രമേശിന്‍റെ മൊഴി. ആന്‍റോ അഗസ്റ്റിന്‍റെ ക്രമിനൽ പശ്ചാത്തലവും മുൻ മന്ത്രി അവഗണിച്ചെന്നും സ്റ്റാഫംഗങ്ങൾ വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com