ചമ്പക്കര മാർക്കറ്റിൽ പരിശോധന; 150 കിലോ പഴകിയ മത്സ്യം പിടികൂടി

വിൽപ്പനക്കായി എത്തിച്ച അയല, ചൂര തുടങ്ങിയ മത്സ്യങ്ങളാണ് പിടികൂടിയത്
ചമ്പക്കര മാർക്കറ്റിൽ പരിശോധന; 150 കിലോ പഴകിയ മത്സ്യം പിടികൂടി

കൊച്ചി: ചമ്പക്കര മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മിന്നൽ പരിശോധന. 150 കിലോ പഴകിയ മത്സ്യം പിടികൂടി. വിൽപ്പനക്കായി എത്തിച്ച അയല, ചൂര തുടങ്ങിയ മത്സ്യങ്ങളാണ് പിടികൂടിയത്.

പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പരിശോധന. ഐസ് ഇല്ലാതെ സൂക്ഷിച്ചിരുന്ന മീനുകളാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നെത്തിച്ച മത്സ്യത്തിന്‍റെ സാംപിളുകളും അധികൃതർ ശേഖരിച്ചു. കടയുടമയിൽ നിന്ന് പിഴയായി വലിയൊരു തുക ഈടാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com