ഇനിമുതൽ പെൻഷൻ തുക ഒന്നിച്ച് കിട്ടില്ല; സംസ്ഥാനവും കേന്ദ്രവും വെവ്വേറെ നല്‍കും; പരിഷ്ക്കാരം ഈ മാസം മുതൽ

കേന്ദ്രത്തിന്‍റെ വിഹിതത്തിൽ സംസ്ഥാന സർക്കാർ നേട്ടമുണ്ടാക്കണ്ട എന്ന തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം
ഇനിമുതൽ പെൻഷൻ തുക ഒന്നിച്ച് കിട്ടില്ല; സംസ്ഥാനവും കേന്ദ്രവും വെവ്വേറെ നല്‍കും; പരിഷ്ക്കാരം ഈ മാസം മുതൽ
Updated on

തിരുവനന്തപുരം: ഇനി മുതൽ ഉപഭോക്താക്കൾക്ക് പെൻഷൻ തുകയായ 1,600 രൂപ ഒന്നിച്ച് കിട്ടില്ല. ക്ഷേമ പെൻഷനുകൾ ഇനിമുതൽ കേരളത്തിന്‍റെ വിഹിതം കേന്ദ്രത്തിന്‍റെ വിഹിതം എന്നിങ്ങനെ വേർതിരിച്ചാവും ഉപഭോക്താക്കളുടെ അക്കൗണ്ടിൽ എത്തുക. പുതിയ സാമ്പത്തിക വർഷമായ ഏപ്രിൽ ഒന്നുമുതലാണ് കേന്ദ്രം ഈ പരിഷ്ക്കാരം നടപ്പാക്കിയത്.

വാർധക്യ, ഭിന്നശേഷി, വിധവ പെൻഷനുകൾ എന്നിവയുടെ കേന്ദ്ര വിഹിതങ്ങൾ ഇനി മുതൽ നേരിട്ട് ഉപഭോക്താക്കൾക്ക് അക്കൗണ്ടുകളിൽ എത്തിക്കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതുവരെ സംസ്ഥാന സർക്കാർ മുഖേനയായിരുന്നു തുക കൈമാറിയിരുന്നത്. കേന്ദ്രത്തിന്‍റെ വിഹിതത്തിൽ സംസ്ഥാന സർക്കാർ നേട്ടമുണ്ടാക്കണ്ട എന്ന തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

80 വയസിന് മുകളിലുള്ളവർക്ക് ലഭിക്കുന്ന വാർധക്യ പെൻഷനിൽ 1,100 രൂപ സംസ്ഥാന വിഹിതവും 500 രൂപ കേന്ദ്ര വിഹിതവുമാണ്. 80 ന് താഴെയുള്ളവരുടെ വാർധക്യ പെൻഷനിൽ 1,400 സംസ്ഥാനത്തിന്‍റെയും 200 രൂപ കേന്ദ്രം നൽകുന്നത്.

80 വയസിന് മുകളിലുള്ളവരുടെ ദേശീയ വിധവ പെൻഷനിൽ 1,100 രൂപ സംസ്ഥാന വിഹിതവും 500 രൂപ കേന്ദ്ര വിഹിതവുമാണ്. 80 വയസിൽ താഴെയുള്ളവരുടെ വിധവ പെൻഷനിൽ 1,300 രൂപ സംസ്ഥാനവും 300 രൂപ കേന്ദ്രവുമാണ് നൽകുന്നത്. ഇത്തവണ പലരുടെയും അക്കൗണ്ടുകളിൽ 1,400 രൂപവീതമാണ് എത്തിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com