മികച്ച നടന്‍ പൃഥ്വിരാജ്, നടി ഉർവശി, ബീന ചന്ദ്ര
മികച്ച നടന്‍ പൃഥ്വിരാജ്, നടി ഉർവശി, ബീന ചന്ദ്ര

9 സംസ്ഥാന അവാർഡുകളുമായി 'ആടുജീവിതം'; മികച്ച നടന്‍ പൃഥ്വിരാജ്, നടി ഉർവശി, ബീന ചന്ദ്ര

മികച്ച ചിത്രം -കാതൽ ദി കോർ, ഇരട്ട; മികച്ച സംവിധായകൻ ബ്ലെസി

മികച്ച ജനപ്രിയ ചിത്രം - (ആടുജീവിതം)

മികച്ച ചിത്രം -കാതൽ ദി കോർ, ഇരട്ട

മികച്ച സംവിധാനം - ബ്ലെസി (ആടുജീവിതം)

മികച്ച നടന്‍ - പൃഥ്വിരാജ് (ആടുജീവിതം)

മികച്ച നടി - ഉർവശി (ഉള്ളൊഴുക്ക് ), ബീന ചന്ദ്ര (തടവ്)

മികച്ച ഛായഗ്രഹണം : കെ. എസ്. സുനിൽ മികച്ച കളറിസ്റ്റ് : വൈശാഖ് ശിവ ഗണേഷ്

മികച്ച അവലംബിത തിരക്കഥ - ബ്ലെസി

മികച്ച ശബ്ദ ലേഖനം : ജയദേവൻ ചക്കാടത്ത്, അനിൽ ദേവൻ (ഉള്ളൊഴുക്ക്)

മികച്ച ഗാനരചയിതാവ് - ഹരീഷ് മോഹന്‍ ( ചാവേർ)

മികച്ച പശ്ചാത്തല സംഗീതം- മാത്യൂസ് പുളിക്കന്‍ (കാതൽ)

മികച്ച ഗായകന്‍ - വിദ്യാധരന്‍ മാസ്റ്റർ (ജനനം 1947 പ്രണയം തുടരുന്നു)  മികച്ച ഗായിക - ആന്‍ ആമി

മികച്ച സംഗീത സംവിധായകന്‍ - ജസ്റ്റിന്‍ വാർഗീസ് ( ചാവേർ )

മികച്ച കലാസംവിധാനം - മോഹന്‍ദാസ് (2018)

മികച്ച ശബ്ദമിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹന്‍ ( ആടുജീവതം)

മികച്ച മേക്കപ്പ്: രഞ്ജിത്ത് അമ്പാടി ( ആടുജീവിതം )

മികച്ച വസ്ത്രാലങ്കാരം - ഫെമിന ജബ്ബാർ ( ഓ.ബേബി)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് - സുമംഗല (ജനനം 1947 പ്രണയം തുടരുന്നു), റോഷന്‍ മാത്യു (ഉള്ളൊഴുക്ക്)

മികച്ച നൃത്തസംവിധാനം - ജിഷ്ണു ( സുലേഖ മന്‍സിൽ)

പ്രത്യേക ജൂറി പുരസ്കാരം - കെ.ആർ ഗോഗുൽ ( ഹക്കീം, ആടുജീവിതം )

മികച്ച നവാഗത സംവിധായകന്‍ - ഫാസിൽ റസാഖ് ( തടവ് )

പ്രത്യേക ജൂറി പുരസ്കാരം - ഗഗനചാരി

പ്രത്യേക ജൂറി പരാമർശം - സുധി കോഴിക്കോട് (കാതൽ)

മികച്ച ലേഖനം- ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ

മികച്ച ചലചിത്രഗ്രന്ഥം- മഴവിൽ കണ്ണിലൂടെ (മലയാളം)

മന്ത്രി സജി ചെറിയാന്‍ അവാർഡുകൾ പ്രഖ്യാപിക്കുന്നു.

166 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. ഇതിൽ 38 ചിത്രങ്ഹൾ തിരഞ്ഞെടുത്തതി]ൽ 22 എണ്ണവും നവാഗത സംവിധായകരുടേതാണ്.

പ്രഖ്യാപനം ഉടന്‍

2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡിൽ പരി​ഗണിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് കാതലിലെയും കണ്ണൂര്‍ സ്‌ക്വാഡിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മില്‍ കടുത്ത മത്സരമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള അവാർഡിനായി ഉർവശിയും പാർവതി തിരുവോത്തും തമ്മിലാണ് കടുത്ത മത്സരം.

logo
Metro Vaartha
www.metrovaartha.com