സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 211 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി

പൊതു ആവശ്യങ്ങൾക്ക്‌ വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ്‌ ഫണ്ടിന്‍റെ ഒരു ഗഡു കൂടിയാണ്‌ അനുവദിച്ചത്‌
state government allocated 211 crore rupees to the local self government institutions
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 211 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രിfile image
Updated on

തിരുവനന്തപുരം: സംസ്ഥാന ത്രിതല പഞ്ചായത്തുകൾക്കും നഗര സഭകൾക്കുമായി 211 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പൊതു ആവശ്യങ്ങൾക്ക്‌ വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ്‌ ഫണ്ടിന്‍റെ ഒരു ഗഡു കൂടിയാണ്‌ അനുവദിച്ചത്‌.

ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി രൂപയും ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക്‌ ഏഴു കോടിയും ലഭിക്കും. മുൻസിപ്പാലിറ്റികൾക്ക്‌ 26 കോടിയും, കോർപറേഷനുകൾക്ക്‌ 18 കോടിയും അനുവദിച്ചു.

കേന്ദ്ര സർക്കാർ നയങ്ങൾ മൂലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനോടകം 10, 222 കോടി രുപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com