25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപ'; സംസ്ഥാന സർക്കാരിന്‍റെ ഹെലികോപ്റ്റർ ചിപ്സൺ എയർവേസിന്

കഴിഞ്ഞ വർഷവും ഇതേ കമ്പനിക്ക് തന്നെയിരുന്നു ടെണ്ടർ ലഭിച്ചിരുന്നത്.
25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപ'; സംസ്ഥാന സർക്കാരിന്‍റെ ഹെലികോപ്റ്റർ ചിപ്സൺ എയർവേസിന്
Updated on

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ (kerala government) ഹെലികോപ്റ്റർ വാടക കരാർ ചിപ്സൺ എയർവേസിന്. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യെ തീരുമാനമായത്.

കഴിഞ്ഞ വർഷവും ഇതേ കമ്പനിക്ക് തന്നെയിരുന്നു ടെണ്ടർ ലഭിച്ചിരുന്നത്. 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് കരാറിൽ പറഞ്ഞിരിക്കുന്നത്. 20 മണിക്കൂറിന് 80 ലക്ഷം എന്നായിരുന്നു ചിപ്സൺ എയർവേസ് (chipson airways) മുന്നോട്ട് വച്ചിരുന്നത്. എന്നാൽ സർക്കാരമായുള്ള തുടർച്ചയിൽ 25 മണിക്കൂറിന് 80 ലക്ഷത്തിന് നൽകാമെന്ന് സമ്മതിക്കുകയായിരുന്നു.

പിന്നീടുള്ള ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. 6 സീറ്റുകളുള്ള ഹെലികോപ്റ്റർ (helicopter) 3 വർഷത്തേക്കാണ് വാടകയ്ക്കെടുത്തിരിക്കുന്നത്. രോഗികളെ കൊണ്ടുപോകാനും അവയവദാനത്തിന് കൊണ്ടുപോകുന്നതിനിമായിരിക്കും മുന്‍ഗണന. ദുരന്തനിവാരണം, വിഐപി യാത്രകൾ, മാവോയിസ്റ്റ് പരിശോധന എന്നിവയ്ക്കും ഹെലികോപ്റ്റർ ഉപയോഗിക്കാം. കമ്പനിയുടെ ടെണ്ടർ കലാവധി ജൂലൈയിൽ അവസാനിച്ചതിനാലാണ് പുതിയ നടപടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com