അധ‍്യാപക യോഗ‍്യത പരീക്ഷ; സുപ്രീം കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ

കേരളത്തിലെ 5,0000ത്തോളം അധ‍്യാപകരെ സുപ്രീംകോടതി വിധി ബാധിക്കാൻ സാധ‍്യതയുണ്ടെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു
state government to file petition against supreme court order teacher eligibility test
വി. ശിവൻകുട്ടി
Updated on

തിരുവനന്തപുരം: ടെറ്റ് യോഗ‍്യത നോടാത്തവർ അധ‍്യാപക ജോലി അവസാനിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരേ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ. പുനപരിശോധന ഹർജിയോ വ‍്യക്തത തേടി സുപ്രീം കോടതിയെ വീണ്ടും സമീപിക്കുകയോ ചെയ്യാനാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനമെന്ന് വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി വ‍്യക്തമാക്കി.

കേരളത്തിലെ 5,0000ത്തോളം അധ‍്യാപകരെ സുപ്രീംകോടതി വിധി ബാധിക്കാൻ സാധ‍്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര‍്യത്തിൽ കേന്ദ്രം നിയമനിർമാണം നടത്തണമെന്നാണ് കേരളത്തിന്‍റെ ആവശ‍്യം. കേരളത്തിനു പുറമെ മറ്റു സംസ്ഥാനങ്ങളും ഹർജി നൽകിയേക്കുമെന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com