കേന്ദ്രസർക്കാരിന്‍റെ പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സർക്കാർ

സമഗ്ര ശിക്ഷാ കേരളയ്ക്ക് കേന്ദ്രസർക്കാർ തടഞ്ഞുവച്ച 1200 കോടി രൂപ നേടിയെടുക്കാനാണ് സർക്കാരിന്‍റെ തീരുമാനം.
State government to join central government's PM Shri scheme
വി. ശിവൻകുട്ടി
Updated on

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയിൽ ചേരാനുളള തീരുമാനവുമായി സംസ്ഥാന സർക്കാർ. സിപിഐയുടെ എതിർപ്പിനെ തളളിയാണ് സർക്കാരിന്‍റെ തീരുമാനം. സിപിഐയുടെ എതിർപ്പിനെ തുടർന്നു നേരത്തെ പലതവണ തീരുമാനം മാറ്റിയിരുന്നു. പദ്ധതിയിൽ ഒപ്പിടാനുളള സമ്മതം സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു.

കഴിഞ്ഞ രണ്ടു വർഷത്തോളമായി സമഗ്ര ശിക്ഷാ കേരളയ്ക്ക് കേന്ദ്രസർക്കാർ തടഞ്ഞുവച്ച 1200 കോടി രൂപ നേടിയെടുക്കാനാണ് സർക്കാരിന്‍റെ തീരുമാനം. മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കം. കേന്ദ്രസർക്കാർ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും, 1466 കോടി രൂപ കളയേണ്ടല്ലോയെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

2022ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം ശ്രീ പദ്ധതി പ്രഖ്യാപിച്ചത്. 14500 സ്കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടാണ് പദ്ധതി അവതരിപ്പിച്ചത്. സ്മാർട്ട് ക്ലാസ് മുറികൾ, അത്യാധുനിക ലാബ്, ലൈബ്രറി എന്നിവ പൂർത്തീകരിക്കാൻ‌ കേന്ദ്രം ഫണ്ട് അനുവദിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com