ഐടിഐകളിൽ മാസത്തിൽ 2 ദിവസം ആർത്തവ അവധി; ഒപ്പം ശനിയാഴ്ചയും അവധി

ശനിയാഴ്ച അവധി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ട്രെയിനിങ് സമയം കുറഞ്ഞതോടെ ഷിഫ്റ്റുകളിൽ വ്യത്യാസം വരുത്തും
state govt announces menstrual leave in iti
ഐടിഐകളിൽ മാസത്തിൽ 2 ദിവസം ആർത്തവ അവധി; ഒപ്പം ശനിയാഴ്ചയും അവധിrepresentative image
Updated on

തിരുവനന്തപുരം: സുപ്രധാന തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്. ഐടിഐകളിൽ മാസത്തിൽ 2 ദിവസം ആർത്തവ അവധി അനുവദിച്ചു. ഇതിന് പുറമേ ശനിയാഴ്ചകളിലും അവധി പ്രഖ്യാപിച്ചു. ഐടിഐ ട്രെയിനുകളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് മന്ത്രിയുടെ തീരുമാനം.

ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ട്. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അനുവദിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ശനിയാഴ്ച അവധി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ട്രെയിനിങ് സമയം കുറഞ്ഞതോടെ ഷിഫ്റ്റുകളിൽ വ്യത്യാസം വരുത്തും. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 ന് ആരംഭിച്ച് 3 മണിവരെയാവും. രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 :30 വരെയുമായിരിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com