സംസ്ഥാന സര്‍ക്കാരിൻ്റെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ് കള്ളിയത്ത് ഗ്രൂപ്പിന്

കള്ളിയത്ത് ഗ്രൂപ്പിൻ്റെ പാലക്കാട് കഞ്ചിക്കോടുള്ള ഗാഷാ സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് പുരസ്‌കാരത്തിന് അര്‍ഹമായത്
സംസ്ഥാന സര്‍ക്കാരിൻ്റെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ് കള്ളിയത്ത് ഗ്രൂപ്പിന്

കൊച്ചി: സംസ്ഥാന വ്യാവസായിക വകുപ്പിൻ്റെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന വ്യവസായശാലകൾക്കുള്ള പുരസ്‌കാരം കള്ളിയത്ത് ഗ്രൂപ്പിന്. 'അപകടരഹിത സുരക്ഷിത തൊഴിലിടം' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകള്‍ക്കുള്ള മികച്ച ഫാക്ടറി, മികച്ച അതിഥി തൊഴിലാളി സുരക്ഷ എന്നീ വിഭാഗങ്ങളിലുള്ള പുരസ്‌കാരമാണ് ലഭിച്ചത്.

കള്ളിയത്ത് ഗ്രൂപ്പിൻ്റെ പാലക്കാട് കഞ്ചിക്കോടുള്ള ഗാഷാ സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഈ വിഭാഗത്തിലുള്ള പുരസ്‌കാരം ലഭിച്ച കേരളത്തിലെ ഏക ടിഎംടി ബ്രാന്‍ഡാണ് കള്ളിയത്ത് ഗ്രൂപ്പ്. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കള്ളിയത്ത് ഗ്രൂപ്പ് സിഇഒ ജോര്‍ജ്ജ് സാമുവല്‍, എംഡി ആന്‍ഡ്‌ചെയര്‍മാന്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, എക്‌സി. ഡയറക്ടര്‍ ദിര്‍ഷ കെ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

വ്യവസായശാലകളിലെ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം, സുരക്ഷിതമായ ഫാക്ടറി, സമീപവാസികളുടെ സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുകയാണ് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പിൻ്റെ ചുമതല. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ജനങ്ങളില്‍ സുരക്ഷിതത്വബോധം വളര്‍ത്തുന്നതിന് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ വകുപ്പ് നടപ്പിലാക്കി വരുന്നു.

Trending

No stories found.

Latest News

No stories found.