എയർഹോണുകൾക്ക് 'മരണ വാറന്‍റ്'; കണ്ടെത്തിയാൽ റോഡ് റോളർ കയറ്റി നശിപ്പിക്കും

നശിപ്പിച്ച എയർഹോണുകളുടെ കണക്ക് ജില്ലാതലത്തിൽ കൈമാറാനും മോട്ടോർവാഹനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് എയർഹോണുകൾ കണ്ടെത്തി നശിപ്പിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. തിങ്കളാഴ്ച മുതൽ എയർഹോണുകൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധനകൾ ആരംഭിക്കും. വാഹനങ്ങളിൽ എയർഹോണുകൾ ഘടിപ്പിച്ചതായി കണ്ടെത്തിയാൽ അവർ പിടിച്ചെടുത്ത് ജനങ്ങളുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിൽ റോഡ് റോളറുകൾ കയറ്റി നശിപ്പിക്കാനാണ് നിർദേശം.

നശിപ്പിച്ച എയർഹോണുകളുടെ കണക്ക് ജില്ലാതലത്തിൽ കൈമാറാനും മോട്ടോർവാഹനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കോതമംഗലം കെഎസ്ആർടിസിയിലെ പുതിയ ടെർമിനൽ ഉദ്ഘാടനത്തിനിടെ ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകളുടെ പെർമിറ്റ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ റദ്ദാക്കിയിരുന്നു.

ശനിയാഴ്ച വൈകിട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. ആയിഷാസ്, സെന്‍റ് മേരിസ് എന്നി ബസുകളുടെ പെർമിറ്റ് ആണ് റദ്ദാക്കിയത്. ഇതിനു പിന്നാലെയാണ് എയർഹോണുകൾക്കെതിരേയുള്ള നടപടി ശക്തമാക്കിയിരിക്കുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com