കേരളത്തിലെ വിഷയത്തിൽ നിലപാട് പറയേണ്ടത് സംസ്ഥാന പാർട്ടി നേത‍്യത്വം; ആനി രാജയെ തള്ളി ബിനോയ് വിശ്വം

കേരളത്തിൽ നടക്കുന്ന വിഷ‍യങ്ങളിൽ നിലപാട് പറയേണ്ടത് കേരളത്തിലെ പാർട്ടി നേത‍്യത്വം
The state party leadership should take a stand on the Kerala issue; Binoy Vishwam Aganist Annie Raja
കേരളത്തിലെ വിഷയത്തിൽ നിലപാട് പറയേണ്ടത് സംസ്ഥാന പാർട്ടി നേത‍്യത്വം; ആനി രാജയെ തള്ളി ബിനോയ് വിശ്വം
Updated on

തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള ലൈംഗിക ആരോപണത്തിൽ മുകേഷ് രാജിവയ്ക്കണമെന്ന ആനിരാജയുടെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. കേരളത്തിൽ നടക്കുന്ന വിഷ‍യങ്ങളിൽ നിലപാട് പറയേണ്ടത് കേരളത്തിലെ പാർട്ടി നേത‍്യത്വം ആണെന്നും തങ്ങളുടെ നിലപാട് നേരത്തെ വ‍്യക്തമാക്കിയതാണെന്നും അദ്ധേഹം കൂട്ടിചേർത്തു. ഇനിയാരു പുതിയ നിലപാട് വ‍്യക്തമാക്കേണ്ടതില്ലെന്നും ബിനോയ് വിശ്വം വ‍്യക്തമാക്കി.

മുകേഷിനെതിരായി ലൈംഗിക ആരോപണം പുറത്തു വന്നപ്പോൾ തന്നെ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ‍്യം ആനിരാജ മുന്നോട്ട് വച്ചിരുന്നു. അതേസമയം മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് സിപിഐ സംസ്ഥാന എക്സിക‍്യൂട്ടീവ് നിലപാട് എടുത്തിരുന്നു. ഇക്കാര‍്യം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും മുഖ‍്യമന്ത്രിയെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും വിവരം അറിയിച്ചിരുന്നു.

സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും ഈ കാര‍്യത്തിൽ തീരുമാനമെടുക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com