സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം: ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് ദീപശിഖ തെളിയിച്ചു

പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തി.
State School Sports Festival begins: Olympian PR Sreejesh Deepashikha proved
സംസ്ഥാന സ്കൂൾ കായികമേളfile
Updated on

66-ാം സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് ദീപശിഖ തെളിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തി. മന്ത്രി വി. ശിവൻകുട്ടി കായിക മേള ഉദ്ഘാടനം ചെയ്തു. ദര്‍ബാര്‍ ഹാളില്‍ നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം വൈകിട്ടോടെ പ്രധാന വേദിയില്‍ എത്തി. മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫി, മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടു എന്നിവ അണിനിരത്തിയ ദീപശിഖാ പ്രയാണം എം ജി റോഡ് വഴിയാണ് പ്രധാന വേദിയിലെത്തിയത്.

സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച മുതൽ നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങൾ മേളയിൽ പങ്കെടുക്കും.

സ്റ്റേഡിയത്തിൽ വെച്ച് ഹൈജംപ് താരം ജുവൽ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് വനിത ഫുട്ബോൾ താരങ്ങളായ അഖില, ശിൽജി ഷാജ, സ്പെഷ്യൽ വിദ്യാർഥികളായ യശ്വിത, അനു ബിനു എന്നിവർക്ക് ദീപശിഖ കൈമാറി.

‌ഇവരിൽ നിന്നും മന്ത്രി ശിവൻകുട്ടി, പി.ആർ. ശ്രീജേഷ് എന്നിവർ ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി. ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിന്‍റെ കൈകളിലുള്ള വലിയ ദീപശിഖ പി.ആർ. ശ്രീജേഷ് തെളിയിച്ചു. സ്പെഷൽ സ്കൂൾ വിദ്യാർഥി ശ്രീലക്ഷ്മിക്കൊപ്പമാണ് ശ്രീജേഷ് ദീപശിഖ തെളിയിച്ചത്.

മാർച്ച് പാസ്റ്റും മഹാരാജാസ് കോളെജിലെ സിന്തറ്റിക് ട്രാക്കിൽ നടന്നു. സാംസ്കാരിക പരിപാടികളും ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി നടക്കും. മറ്റ് വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഒളിമ്പിക്സ് മാതൃകയിലാണ് കായിക മേള സംഘടിപ്പിക്കുന്നത്. ഗൾഫിലെ കേരള സിലബസ് പഠിക്കുന്ന വിദ്യാർഥികളും ഭിന്നശേഷി വിദ്യാർഥികളും മേളയിൽ പങ്കെടുക്കുന്നു എന്നതാണ് സ്കൂൾ ഒളിമ്പിക്സിന്‍റെ പ്രത്യേകത.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com