"നേരിട്ടത് അതിക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല"; കളമശേരി കൂട്ടബലാത്സംഗ കേസിൽ അതിജീവിതയുടെ ഭർത്താവ്

"ഞാനവളെ കാണുമ്പോൾ എഴുന്നേറ്റ് നിൽക്കാൻ പോലും ആവാത്ത അവസ്ഥയിലായിരുന്നു"
Statement of Husband of woman who was gang-raped in Kalamassery

"നേരിട്ടത് അതിക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല"; കളമശേരി കൂട്ടബലാത്സംഗ കേസിൽ പ്രതികരിച്ച് അതിജീവിതയുടെ ഭർത്താവ്

പ്രതീകാത്മക ചിത്രം - Freepik.com

Updated on: 

കൊച്ചി: എറണാകുളം കളമശേരിയിൽ കൂട്ടബലാത്സംഗം നേരിട്ട യുവതി ആരെയും തിരിച്ചറിയാനാവാത്ത വിധം ഗുരുതരാവസ്ഥയിലാണെന്ന് ഭർത്താവ്. ഭാര്യ നേരിട്ടത് ക്രൂരമായ പീഡനമായിരുന്നെന്നും താനവളെ കാണുമ്പോൾ എഴുന്നേറ്റ് നിൽക്കാൻ പോലും ആവാത്ത അവസ്ഥയിലായിരുന്നെന്നും ‍യുവാവ് പറയുന്നു.

"ഐസ് ക്രീമിലാണ് പ്രതികൾ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചത്. നാലിൽ കൂടുതൽ പ്രതികളുണ്ട്. ബിയർ കുപ്പി തല്ലിപൊട്ടിച്ച് കൈ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ട് വന്നത്. യുവതിയുടെ ഫോണും പ്രതികളുടെ പക്കലായിരുന്നു. അവിടെയുണ്ടായിരുന്ന യുവതി വരെ ചൂഷണം ചെയ്‌തു. വല്ലാത്ത ട്രോമയിലാണ് അവൾ. ആരെയും തിരിച്ചറിയാനാവാത്ത വിധം ഗുരുതരമാണ് അവസ്ഥ", ഭർത്താവ് പറഞ്ഞു.

കേസിൽ രണ്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്. പിടിയിലാകാനുള്ള രണ്ട് പേർക്ക് ആയി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പിടിയിലാകാനുള്ളവരിൽ ഒരാൾ സ്ത്രീയാണ്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ഉണ്ടെങ്കിലും മൊബൈൽ ഫോൺ ഉൾപ്പെടെ സ്വിച്ച്ഡ് ഓഫ് ആണ്.

logo
Metro Vaartha
www.metrovaartha.com