തിരുവമ്പാടി ദേവസ്വം യോഗത്തിൽ സുരേഷ് ഗോപി പങ്കെടുത്തതായി മൊഴി

ബി.ഗോപാലകൃഷ്ണൻ, വൽസൻ തില്ലങ്കരി എന്നിവരും സുരേഷ്ഗോപിക്കൊപ്പം വന്നുവെന്ന് പി.ശശിധരൻ വ്യക്തമാക്കി.
Statement that Suresh Gopi attended the Thiruvambadi Devaswom meeting
സുരേഷ് ഗോപി
Updated on

തൃശൂർ: തിരുവമ്പാടി ദേവസ്വ യോഗത്തിൽ സുരേഷ് ഗോപിയും പങ്കെടുത്തതായി മൊഴി. തിരുവമ്പാടി ദേവസ്വം ജോയിന്‍റ് സെക്രട്ടറി പി.ശശിധരനാണ് മൊഴി നൽകിയത്. വെടിക്കെട്ട് നടത്തണമെന്ന് സുരേഷ് ഗോപി നിര്‍ദേശിച്ചുവെന്നും ദേവസ്വത്തിന്‍റെ തീരുമാനങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ഗോപാലകൃഷ്ണൻ, വൽസൻ തില്ലങ്കരി എന്നിവരും സുരേഷ്ഗോപിക്കൊപ്പം വന്നുവെന്ന് പി.ശശിധരൻ വ്യക്തമാക്കി. അട്ടിമറിച്ചത് തിരുവമ്പാടി ദേവസ്വമാണെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായി ജനവികാരം തിരിച്ചുവിടുകയായിരുന്നു ലക്ഷ്യമെന്നുമായിരുന്നു എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്.

തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ സുന്ദര്‍മേനോന്‍, കെ.ഗിരീഷ്കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിന് പിന്നിലെന്ന് പേരെടുത്ത് കുറ്റപ്പെടുത്തുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com