5 വയസുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷൻ വിജയം

കുഞ്ഞിന് 25 വയസുള്ള അമ്മയാണ് കരൾ നൽകിയത്
states first pediatric liver transplant conducted at Kottayam Medical College successful
5 വയസുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷൻ വിജയംrepresentative image

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജിൽ 5 വയസുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. കുഞ്ഞിന്‍റെ 25 വയസുള്ള അമ്മയാണ് കരൾ നൽകിയത്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ് നടന്നത്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളെജുകളിൽ അത്യപൂർവമാണ് പീഡിയാട്രിക് ലിവർ ലൈവ് ട്രാൻസ്പ്ലാന്‍റേഷൻ. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാന്‍റേഷൻ നടത്തിയത്.

അതിസങ്കീർണമായിട്ടുള്ള ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. 1 വർഷം മുമ്പ് കുട്ടിയുടെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. പിതാവിന്‍റെ മരണശേഷം കുട്ടിയെ മാതാവാണ് ചികിത്സയ്ക്കായി മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചിരുന്നത്. 2022 ഫെബ്രുവരിയിൽ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് സംസ്ഥാനത്ത് ആദ്യമായി സർക്കാർ മേഖലയിൽ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടന്നത്.

Trending

No stories found.

Latest News

No stories found.