കണ്ണൂരിൽ നിന്നും വീണ്ടും ബോംബ് കണ്ടെത്തി

ഇന്നലെ കണ്ണൂര്‍ കൂത്തുപറമ്പില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകൾ കണ്ടെടുത്തിരുന്നു
steel bomb found from road side at kannur
കണ്ണൂരിൽ നിന്നും വീണ്ടും ബോംബ് കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് കണ്ടെത്തി. ന്യൂമാഹിയിൽ നിന്നുമാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. തലശേരി മാഹി ബൈപ്പാസിന്‍റെ സർവീസ് റോഡരികിൽ കാടുമൂടി കിടന്ന സ്ഥലത്ത് ബോംബ് കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ കണ്ണൂര്‍ കൂത്തുപറമ്പില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകളാണ് കണ്ടെടുത്തത്. ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റീല്‍ ബോംബുകള്‍. എരഞ്ഞോളി സംഭവത്തിന് പിന്നാലെ ജില്ലയില്‍ വ്യാപകമായി പൊലീസ് പരിശോധന നടത്തിവരികയാണ്. അതിനിടെയാണ് കൂത്തുപറമ്പിന് പിന്നാലെ ന്യൂമാഹിയില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.