കോഴിക്കോട്ട് വ്യാപാര സ്ഥാപനത്തിനു മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

വെടിമരുന്ന് ഉൾപ്പെടെയുള്ളവ നിലത്ത് ചിതറി കിടന്നിരുന്നു
Steel bomb found in front of a business establishment in Kozhikode

കോഴിക്കോട്ട് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

Updated on

കോഴിക്കോട്: വളയത്ത് വ്യാപാര സ്ഥാപനത്തിനു മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. സ്റ്റീൽ ബോംബ് പൊലീസ് കസ്റ്റഡിയിലെടുത്തു.

വളയം നിരവുമ്മലിലെ നടുക്കണ്ടിയിൽ ദാമോദരന്‍റെ കടക്ക് മുന്നിലാണ് സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തിയത്. കണ്ടെയ്നറിന്‍റെ മൂടി ഭാഗം തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. വെടിമരുന്ന് ഉൾപ്പെടെയുള്ളവ നിലത്ത് ചിതറി കിടന്നിരുന്നു. വളയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com