മാവേലിക്കരയിൽ 12 കാരന് രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനം; അറസ്റ്റ് ചെയ്ത് പൊലീസ്

പേടിച്ചരണ്ട കുട്ടിയുടെ പെരുമാറ്റവും പരസ്പരവിരുദ്ധമായ രണ്ടാനച്ഛന്‍റെ സംസാരവും സംശയമുണ്ടാക്കിയതോടെ ഡോക്‌ടറാണ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു
മാവേലിക്കരയിൽ 12 കാരന് രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനം; അറസ്റ്റ് ചെയ്ത് പൊലീസ്
Updated on

ആലപ്പുഴ: മാവേലിക്കരയിൽ പന്ത്രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് രണ്ടാനച്ഛൻ. ചൊവ്വാഴ്ച്ചയാണ് തലയ്ക്കും മുഖത്തും മുറിവേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദേഹത്താകെ മുറിവേൽപ്പിച്ചതിന്‍റെയും പൊള്ളലേറ്റതിന്‍റെയും പാടുകൾ ഡോക്‌ടർ പരിശോധനയിൽ കണ്ടെത്തി.

ഡോക്‌ടർ വിവരം തിരക്കിയപ്പോൾ വീണു പരിക്കേറ്റതാണെന്നായിരുന്നു രണ്ടാനച്ഛൻ അറിയിച്ചത്. പേടിച്ചരണ്ട കുട്ടിയുടെ പെരുമാറ്റവും പരസ്പരവിരുദ്ധമായ രണ്ടാനച്ഛന്‍റെ സംസാരവും സംശയമുണ്ടാക്കിയതോടെ ഡോക്‌ടറാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് അന്വേഷണത്തിൽ നിന്നും രണ്ടാനച്ഛൻ മർദ്ദിച്ചതാണെന്ന് തെളിയുകയും ഇയാളെ അറസ്റ്റുചെയ്യുകയുമായിരുന്നു. എന്തിനാണ് മർദ്ദിച്ചത് എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത ഉണ്ടായിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com