കാസർഗോഡ് കുട്ടികളോട് ക്രൂരത; വീഡിയോ പകർത്തി പൊലീസിനയച്ചു കൊടുത്ത് അയൽവാസി, രണ്ടാനച്ഛന്‍ അറസ്റ്റിൽ‌

യാതൊരുകാരണവുമില്ലാതെയാണ് കുട്ടികളെ ഉപദ്രവിക്കുന്നതെന്നാണ് അയൽവാസികൾ മൊഴി നൽകിയത്
stepfather cruelty to 5 and 13 year old children in kasaragod stepfather arrested

കാസർഗോഡ് കുട്ടികളോടെ ക്രൂരത; വീഡിയോ പകർത്തി പൊലീസിനയച്ചു കൊടുത്ത് അയൽവാസി, രണ്ടാനച്ഛന്‍ അറസ്റ്റിൽ‌

file image

Updated on

കാസർഗോഡ്: കാസർഗോഡ് കുട്ടികളോട് രണ്ടാനച്ഛന്‍റെ ക്രൂരത. 5, 9,13 ഉം വയസുള്ള കുട്ടികളെയാണ് അതിക്രൂരമായി മർദിച്ചത്. 5 വയസുകാരനെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അയൽവാസി പകർത്തി പൊലീസിന് കൈമാറിയതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ പൊലീസ് രണ്ടാനച്ഛനായ ഷൗക്കത്തലി അറസ്റ്റു ചെയ്തു.

കുട്ടികളും കുട്ടികളുടെ പിതാവും ഇത് സംബന്ധിച്ച് മൊഴി നൽ‌കി. കുട്ടികളുടെ അച്ഛനും അമ്മയും നിയമപരമായി പിരഞ്ഞവരാണ്. കുട്ടികളും അമ്മയും ഷൗക്കത്തലിക്കൊപ്പമാണ് താമസിച്ചിരുന്നത്. യാതൊരുകാരണവുമില്ലാതെയാണ് കുട്ടികളെ ഉപദ്രവിക്കുന്നതെന്നാണ് അയൽവാസികൾ മൊഴി നൽകിയത്.

പിതാവിനെ വിളിച്ചു വരുത്തിയപ്പോഴാണ് അദ്ദേഹം വിവരമറിയുന്നത്. കഴിഞ്ഞ 4 മാസം മുമ്പ് വരെ കുട്ടികൾ തനിക്കൊപ്പമായിരുന്നുവെന്നാണ് കുട്ടികളുടെ അച്ഛൻ പറയുന്നത്. പിന്നീട് കോടതി ഉത്തരവ് പ്രകാരമാണ് 13ഉം 9ഉം 5ഉം വയസുള്ള കുഞ്ഞുങ്ങളെ അമ്മയുടെ ഒപ്പം വിടുകയായിരുന്നു. അമ്മ കുട്ടികളെ മർദിക്കാൻ കൂട്ടുനിൽക്കുന്നുവെന്നും കുഞ്ഞുങ്ങളുടെ പിതാവ് ആരോപണമുന്നയിക്കുന്നുണ്ട്. കുട്ടികളെ അച്ഛനൊപ്പം വിടാനാണ് പൊലീസിന്‍റെ തീരുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com