കേരള കോൺഗ്രസ് എം രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവുമില്ല: സ്റ്റീഫൻ ജോർജ്

യുഡിഎഫിൽ നിന്നും പുറത്താക്കിയതിനു ശേഷം കേരള കോൺഗ്രസ് എം സ്വീകരിച്ച രാഷ്ട്രീയ നിലപാടിൽ പാർട്ടി ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം
Stephen George press meet
കേരള കോൺഗ്രസ് എം രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവുമില്ല: സ്റ്റീഫൻ ജോർജ്

കോട്ടയം: കേരള കോൺഗ്രസ് എം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായത് വ്യക്തമായ രാഷ്ട്രീയ നിലപാടിന്‍റെ അടിസ്ഥാനത്തിലാണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. യുഡിഎഫിൽ നിന്നും പുറത്താക്കിയതിനു ശേഷം കേരള കോൺഗ്രസ് എം സ്വീകരിച്ച രാഷ്ട്രീയ നിലപാടിൽ പാർട്ടി ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർക്കുന്ന പാർട്ടിയല്ല ജോസ് കെ. മാണി നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസ് എം. കേരളത്തിലെ ഇടതു മതേതര രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനാണ് കേരള കോൺഗ്രസ് എമ്മിനെക്കുറിച്ച് ചിലർ ആസൂത്രിതമായി വ്യാജവാർത്തകൾ നിരന്തരം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

പാർട്ടിയെ ദുർബലപ്പെടുത്താൻ കഴിഞ്ഞ കുറേക്കാലമായി പരിശ്രമിക്കുന്ന ചിലരാണ് ഇത്തരം വ്യാജവാർത്തകൾക്ക് പിന്നിലുള്ളത്. സംഘടനാപരമായി പാർട്ടിയെ തകർക്കാൻ തങ്ങൾക്ക് പ്രാപ്തിയില്ലെന്ന് തിരിച്ചറിഞ്ഞ ഇവർ കേരള കോൺഗ്രസിനെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അവരുടെ ഭാവനയിൽ മെനഞ്ഞെടുക്കുന്ന വാസ്തവ വിരുദ്ധമായ കാര്യങ്ങൾ ഇല്ലാത്ത വാർത്തകളായി പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com