ഭാഗ്യമില്ലാത്ത ലോട്ടറി!! ഒരു കോടി രൂപ അടിച്ച ടിക്കറ്റ് തോക്കുചൂണ്ടി തട്ടിയെടുത്തിട്ടും സമ്മാനം വേണ്ട!

വെള്ളിയാഴ്ചയാണ് ടിക്കറ്റ് ഹാജരാക്കേണ്ട അവസാന തീയതി
sthree sakthi lottery theft updates

ഭാഗ്യമില്ലാത്ത ലോട്ടറി!! ഒരു കോടി രൂപ അടിച്ച ടിക്കറ്റ് തോക്കുചൂണ്ടി തട്ടിയെടുത്തിട്ടും സമ്മാനം വേണ്ട

Updated on

കണ്ണൂർ: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി തട്ടിയെടുത്തെങ്കിലും ടിക്കറ്റ് ഇതുവരെ ഹാജരാക്കിയില്ല. വെള്ളിയാഴ്ചയാണ് അവസാന ദിനം. പേരാവൂർ സ്വദേശിയായ സാദിഖ് അക്കരമ്മലിനാണ് കഴിഞ്ഞ മാസം 30 ന് സ്ത്രീശക്തി ലോട്ടറി അടിച്ചത്.

ഇതറിഞ്ഞ് കാറിലെത്തിയ സംഘം തോക്കു ചൂണ്ടി ടിക്കറ്റ് തട്ടിയെടുക്കുകയായിരുന്നു. ഇത് സംബന്ധിച്ച് സാദിഖ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ടിക്കറ്റ് അനധികൃതമായി മറിച്ചു വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം തട്ടിയെടുത്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

രണ്ടുപോരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തിരിച്ചറിയാനാവാതെ വന്നതോടെ ഇവരെ വിട്ടയച്ചു. കേസിൽ പെട്ടതിനു പിന്നാലെ പൊലീസ് ലോട്ടറി വകുപ്പിനെ വിവരമറിയിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചവരെ ടിക്കറ്റുമായി ആരും എത്തിയിട്ടില്ലെന്നാണ് വിവരം. എന്നാൽ കേസിൽ പെട്ട ടിക്കറ്റായതിനാൽ കോടതി ഉത്തരവ് ലഭിച്ചാൽ മാത്രമേ ടിക്കറ്റ് മാറാൻ സാധിക്കൂ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com