വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തിവച്ച സംഭവം: 2 കുട്ടികളെ പൊലീസ് പിടികൂടി

രാവിലെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസാണ് കുട്ടികളെ റെയിൽവേ ട്രാക്കിൽ കണ്ടത്.
ട്രാക്കിൽ കല്ലുകൾ നിരത്തിവച്ച നിലയിൽ
ട്രാക്കിൽ കല്ലുകൾ നിരത്തിവച്ച നിലയിൽ

കൊച്ചി: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തിവച്ച സംഭവത്തിൽ 2 കുട്ടികളെ പൊലീസ് പിടികൂടി. ബുധനാഴ്ച രാവിലെയാണ് കുട്ടികൾ ട്രാക്കിൽ കല്ലുകൾ നിരത്തിവച്ചത്.

തുടർച്ചെയായുള്ള അക്രമണങ്ങൾ മൂലം റെയിവേ ട്രാക്കുകളിൽ പൊലീസിന്‍റെ പരിശോധന ശക്തമായി നടന്നു വരികയാണ്. ഇതിനിടെയാണ് സംഭവം. ഇന്ന് രാവിലെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസാണ് കുട്ടികളെ റെയിൽവേ ട്രാക്കിൽ കണ്ടത്. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾക്ക് പൊലീസ് സ്റ്റേഷനിൽ ഹാജരാകാന്‍ നിർദ്ദേശം നൽകി.

നേരത്തേ കണ്ണൂർ, കാസർഗോഡ് പാതകളിലെ വിവിധ ഇടങ്ങളിൽ കല്ലുകളും ക്ലോസറ്റ് കഷ്ണങ്ങൾ വരെ റെയിൽവേ ട്രാക്കിനു മുകളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com