കണ്ണൂരിൽ വന്ദേഭാരതിനു നേരെ കല്ലേറ്; ജനൽ ചില്ലുകൾക്ക് പൊട്ടൽ

കഴിഞ്ഞ ദിവസം മലപ്പുറത്തിന് സമീപവും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു
കണ്ണൂരിൽ വന്ദേഭാരതിനു നേരെ കല്ലേറ്; ജനൽ ചില്ലുകൾക്ക് പൊട്ടൽ
Updated on

കണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപ്പട്ടണത്തു വച്ചാണ് കല്ലേറുണ്ടായത്. കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരതിൽ വൈകിട്ട് 3.30 ഓടെയാണ് സംഭവം. അപ്രതീക്ഷിത ആക്രമണത്തിൽ ട്രെയിനിന്‍റെ ചില്ലുകൾക്ക് പൊട്ടലുണ്ടായതായണ് വിവരം. സ്ഥലത്ത് ആർപിഎഫും പൊലീസും പരിശോധന നടത്തി.

കഴിഞ്ഞ ദിവസം മലപ്പുറത്തിന് സമീപവും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും അന്വേഷണം നടത്തിയെങ്കിലും സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com