വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്; പൊലീസ് അന്വേഷണം ആരംഭിച്ചു

അങ്കമാലി- ആലുവ ഭാഗത്ത് വച്ചാണ് കല്ലേറുണ്ടായത്
Stone pelting at Vande Bharat train police investigation started

വന്ദേഭാരത്

Updated on

കൊച്ചി: വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറുണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അങ്കമാലി- ആലുവ ഭാഗത്ത് വച്ച് കല്ലേറുണ്ടായത്.

ആക്രമണത്തിൽ ട്രെയിനിന്‍റെ ഗ്ലാസിന് കേടുപാടുണ്ടായി. യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല. പ്രതികളെ കണ്ടെത്താൻ സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com