ആലുവയിൽ 12 പേർക്ക് തെരുവുനായയുടെ കടിയേറ്റു; പേവിഷബാധയുള്ളതായി സംശയം

തിങ്കളാഴ്ച വൈകുന്നേരവും ചൊവ്വാഴ്ച രാവിലെയുമായിട്ടാണ് 12 പേർക്ക് തെരുവുനായയുടെ കടിയേറ്റത്
stray dog
stray dogfile image

ആലുവ: ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്‍റിന് സമീപം അതിഥി തൊളിലാളികളുൾപ്പെടെ 12 പേർക്ക് തെരുവു നായയുടെ കടിയേറ്റു. നായയ്ക്ക് പേവിഷബാധ സംശയിക്കുന്നതിനാൽ പ്രദേശവാസികൾ നായയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. തിങ്കളാഴ്ച വൈകുന്നേരവും ചൊവ്വാഴ്ച രാവിലെയുമായിട്ടാണ് 12 പേർക്ക് തെരുവുനായയുടെ കടിയേറ്റത്.

കടിയേറ്റ 2 പേരെ എറണാകുളം ഗവ. മെഡിക്കൽ കോളെജിലും 10 പേരെ ആലുവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവിൽ ഒരു സ്ത്രീ ഭക്ഷണം കൊടുത്തു വളർത്തുന്ന നായയാണു കടിച്ചുതെന്നാണ് ആരോപണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com